08:02pm 06 November 2026
NEWS
ശർക്കര പൊതിഞ്ഞ നിലയിൽ കടത്തിക്കൊണ്ടുവന്ന 37.700 കിലോ കഞ്ചാവ് ആർപിഎഫ് പിടിച്ചെടുത്തു വിപണിവില ഏകദേശം 19 ലക്ഷം രൂപ
06/11/2026  06:17 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ശർക്കര പൊതിഞ്ഞ നിലയിൽ കടത്തിക്കൊണ്ടുവന്ന 37.700 കിലോ കഞ്ചാവ് ആർപിഎഫ് പിടിച്ചെടുത്തു വിപണിവില ഏകദേശം 19 ലക്ഷം രൂപ

ആലുവ: ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന 37.700 കിലോ കഞ്ചാവ് ആർപിഎഫ് പിടിച്ചെടുത്തു. 05.11.2026-ന് ട്രെയിൻ നമ്പർ 22504 വിവേക് എക്സ്പ്രസ് ( Dibrugarh- Kaniyakumari) ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിയതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ആളില്ലാത്ത നിലയിൽ ജനറൽ കോച്ചിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെടുത്തത്.

നാല് ചാക്കുകളിലായി ശർക്കര പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ചാക്കുകളിൽ ശർക്കരയാണെന്ന് തോന്നിക്കുന്ന വിധത്തിൽ സൂക്ഷിച്ചിരുന്ന വസ്തുക്കൾ വിശദമായി പരിശോധിച്ചപ്പോഴാണ് അതിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെ കണ്ടെത്താനായിട്ടില്ല. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ ഏകദേശം 19 ലക്ഷം രൂപ വിലവരും.

ആർപിഎഫ് സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ ശ്രീ. മുഹമ്മദ് ഹനീഫിന്റെ നിർദേശപ്രകാരം, ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് തിരുവനന്തപുരം ഇൻസ്പെക്ടർ ശ്രീ. ജിപിൻ എ.ജെയുടെ മേൽനോട്ടത്തിൽ എഎസ്ഐമാരായ സിജോ സേവ്യർ, വിജയകുമാർ, ഹെഡ് കോൺസ്റ്റബിൾ വിപിൻ, കോൺസ്റ്റബിൾ നിഖിൽ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.

തുടർനടപടികൾക്കായി പിടിച്ചെടുത്ത കഞ്ചാവ് ആലുവ എക്സൈസ് വിഭാഗത്തിന് കൈമാറി.ഇതിനുമുമ്പും ക്രിക്കറ്റ് ബാറ്റുകൾ, പുതിയ തുണിക്കവറുകൾ, മാറ്റുകൾ, ഷൂസുകൾ, ഇൻവെർട്ടർ ബോക്സുകൾ, പെയിന്റ് ബോക്സുകൾ തുടങ്ങിയ വിവിധ വസ്തുക്കൾക്കുള്ളിൽ ഒളിപ്പിച്ച് ട്രെയിനുകൾ വഴി കടത്താൻ ശ്രമിച്ച കഞ്ചാവ് ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗം പിടികൂടിയിട്ടുണ്ട്.

ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് ആർപിഎഫ് സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img